kerala

സ്പീക്കർ എ എൻ ഷംസീർ മുനവറലി ശിഹാബ് തങ്ങളെ സന്ദർശിച്ചു

By webdesk14

February 13, 2023

സ്പീക്കർ എ എൻ ഷംസീർ കൊടപ്പനക്കലിലെ മുനവ്വറലി ശിഹാബ് തങ്ങളുടെ വസതിയിൽ സന്ദർശിച്ചു. മലപ്പുറം സ്ട്രൈറ്റ് പാദ് സ്കൂൾ, യൂണിറ്റി വുമൺസ് കോളേജ് മഞ്ചേരി എന്നിവിടങ്ങളിലെ പരിപാടികൾക്ക് എത്തിയതായിരുന്നു അദ്ദേഹം. ശിഹാബ് തങ്ങളുടെ വസതിയിൽ നിന്ന് രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ എന്നിവരും ഉണ്ടായിരുന്നു.