kerala

സ്പീക്കര്‍ എ.കെ ആന്റണിയെ സന്ദര്‍ശിച്ചു

By Test User

December 16, 2022

മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയെ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരം വഴുതക്കാടുള്ള ആന്റണിയുടെ സ്വകാര്യവസതിയായ അഞ്ജനത്തിലെത്തിയാണ് സ്പീക്കര്‍ കണ്ടത്. സ്പീക്കര്‍ പദവിയിലേക്ക് എത്തിയ ശേഷം ആദ്യമായിട്ടാണ് ആന്റണിയെ സന്ദര്‍ശിക്കുന്നത്.

നിയമസഭ ലൈബ്രറിയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ബുക്ക് ഫെയറിലേക്ക് ആന്റണിയെ സ്പീക്കര്‍ ക്ഷണിച്ചു. പൊതുപരിപാടികളില്‍ പങ്കെടുത്തു തുടങ്ങിയിട്ടില്ലെന്നും അനുകൂല സാഹചര്യമുണ്ടായാല്‍ തീര്‍ച്ചയായും പങ്കെടുക്കാമെന്നും ആന്റണി അറിയിച്ചതായി സ്പീക്കര്‍ പറഞ്ഞു.

സ്പീക്കര്‍ പദവിയിലേക്കെത്തിയ ഷംസീറിനെ എ. കെ. ആന്റണി അഭിനന്ദിച്ചു. ആന്റണിയ്ക്ക് ഉപഹാരം സമ്മാനിച്ചാണ് സ്പീക്കര്‍ മടങ്ങിയത്.