kerala

‘പ്രസംഗം വേദനിപ്പിച്ചു, ഷംസീര്‍ മാപ്പ് പറയണം’; വിശ്വാസ സംരക്ഷണ ദിനം ആചരിക്കാന്‍ എന്‍എസ്എസ്

By webdesk11

August 01, 2023

നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രസംഗത്തില്‍ പ്രതിഷേധിച്ച് നാളെ വിശ്വാസ സംരക്ഷണ ദിനം ആചരിക്കുമെന്ന് എന്‍എസ്എസ്. പ്രവര്‍ത്തകര്‍ നാളെ തൊട്ടടുത്തുള്ള ഗണപതി ക്ഷേത്രങ്ങളില്‍ എത്തി വഴിപാടുകള്‍ നടത്തി വിശ്വാസ സംരക്ഷണ ദിനത്തില്‍ പങ്കാളി ആകണമെന്ന് താലൂക്ക് യൂണിറ്റ് പ്രസിഡന്റ്മാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

എന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശം വേദനിപ്പിക്കുന്നു. ഇത്തരം പ്രസ്താവനകള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യോജിച്ചതല്ലെന്നും പരാമര്‍ശം പിന്‍വലിച്ചു അദ്ദേഹം മാപ്പ് പറയണമെന്നും കത്തില്‍ പറയുന്നു.