സിഡ്‌നി: വമ്പനി ചിലന്തി എലിയെ അകത്താന്‍ ശ്രമിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമാവുന്നു.ആസ്‌ത്രേലിയലില്‍ ഒരു വീട്ടിലെ മുറിയില്‍ നിന്നും പകര്‍ത്തിയ വീഡിയോ ക്ലിപ്പാണ് നവമാധ്യമങ്ങളില്‍ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി പരക്കുന്നത്.

പിടികൂടിയ എലിയേയുമായും കടക്കാന്‍ ശ്രമിക്കുന്ന വമ്പന്‍ ചിലന്തിയെ ആസ്‌ത്രേലിയക്കാരന്‍ ജാസന്‍ വോമലാണ് പകര്‍ത്തി ഫെയ്‌സബുക്കില്‍ പോസ്റ്റ് ചെയ്തത്.
സമയം രാത്രി പന്ത്രണ്ടു കഴിഞ്ഞിരുന്നു. ജോലിയില്‍ മുഴുകിയിരിക്കുകയായിരുന്ന എന്റെ അടുത്തേക്ക് അയല്‍വാസിയാണ് ‘ഒരു കൂള്‍ സീന്‍’ കാണിച്ചു തരാം എന്നു പറഞ്ഞു സംഭവ സ്ഥലത്തേക്ക് കൊണ്ടുപോയത്‌ ,ജാസന്‍ പറഞ്ഞു