india

ലഖ്നൗവില്‍ റൊട്ടി പാകം ചെയ്യുന്നതിനിടെ അതില്‍ തുപ്പി; ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍

By webdesk17

October 23, 2024

ലഖ്നൗവില്‍ റൊട്ടി പാകം ചെയ്യുന്നതിനിടെ അതില്‍ തുപ്പിയ ഹോട്ടല്‍ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. യുപിയിലെ ബാരാബങ്കിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഹോട്ടല്‍ അടപ്പിച്ചതായി പൊലീസ് അറിയിച്ചു. ഇര്‍ഷാദ് എന്നയാളാണ് പിടിയിലായത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.