kerala

ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തു; വിദ്യാര്‍ഥിയെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ്സിടിപ്പിക്കാന്‍ ശ്രമിച്ചു

By nazmiya nazreen

August 05, 2025

ആലപ്പുഴ അരൂരില്‍ വിദ്യാര്‍ഥിയെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ്സിടിപ്പിക്കാന്‍ ശ്രമിച്ചു. ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ഥിയെയാണ് ബസിടിപ്പിക്കാന്‍ ശ്രമം നടത്തിയത്. അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തിരുവനന്തപുരം – അങ്കമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ആണ് അരൂരില്‍ വെച്ച് വിദ്യാര്‍ഥിയായ യദുകൃഷ്ണന്റെ ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചത്.

സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് വിദ്യാര്‍ഥിയുടെ കുടുംബം അറിയിച്ചു. യദുകൃഷ്ണന്റെ വസ്ത്രങ്ങളില്‍ ചെളി പുരണ്ടതിനാല്‍ കോളജിലേക്കുള്ള യാത്ര മുടങ്ങുന്ന സ്ഥിതിയായി. ഇതോടെയാണ് വിദ്യാര്‍ഥി ബസിനെ പിന്തുടര്‍ന്നെത്തി മുന്നില്‍ കയറിനിന്ന് പ്രതിഷേധിച്ചത്. എന്നാല്‍, ഡ്രൈവര്‍ ഇത് അവഗണിച്ച് വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.