Connect with us

Video Stories

കോടിക്കിലുക്കം

Published

on

 

ഒരു മത്സരത്തിന് ബി.സി.സി.ഐക്ക് വരുമാനം 54.5 കോടി രൂപ
ഓരോ പന്തിനും ലഭിക്കുന്ന വരുമാനം 23.3 ലക്ഷം രൂപ
ആഗോള സംപ്രേഷണാവകാശം 16347.5 കോടി രൂപയ്ക്ക് സ്റ്റാര്‍ ഇന്ത്യക്ക്
മുംബൈ: ലോകത്തെ അതിസമ്പന്നമായ കായിക ടൂര്‍ണമെന്റെ പട്ടികയിലേക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗും. ഒരു ഐ.പി.എല്‍ മത്സരം കൊണ്ട് ഏകദേശം 54.5 കോടി രൂപയാണ് ബി.സി.സി.ഐക്ക് ലഭിക്കുന്ന വരുമാനം. എറിയുന്ന ഓരോ പന്തിനും 23.3 ലക്ഷം രൂപയെന്ന തോതിലാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ വരുമാനം. ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരത്തില്‍നിന്നു പോലും 43 കോടി രൂപ ലഭിക്കുന്ന വേളയിലാണ് ഐ.പി.എല്ലിന് പത്തുകോടി കൂടി കൂടുതല്‍ വരുമാനമായിക്കിട്ടുന്നത്.
2022 വരെയുള്ള അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഐ.പി.എല്ലിന്റെ ആഗോള സംപ്രേഷണാവകാശം 16347.5 കോടി രൂപയ്ക്ക് സ്റ്റാര്‍ സ്്‌പോര്‍ട്‌സ് സ്വന്തമാക്കിയതോടെയാണ് ബി.സി.സി.ഐയുടെ വരുമാനത്തില്‍ കുത്തനെ വര്‍ധനവുണ്ടായത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (ഒരു മത്സരത്തിന് 84 കോടി രൂപ), എന്‍.ബി.എ (ഒരു മത്സരത്തിന് 18 കോടി രൂപ), ദ നാഷണല്‍ ഫുട്‌ബോള്‍ ലീഗ് അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗ് (ഓരോ കളിക്കും 150 കോടി രൂപ) എന്നിവയാണ് ഐ.പി.എല്ലിനു മുകളില്‍ നില്‍ക്കുന്ന അതിസമ്പന്ന കായിക ടൂര്‍ണമെന്റുകള്‍.
2009ല്‍ ഒമ്പതു വര്‍ഷത്തേക്ക് 10436 കോടി രൂപയ്ക്കാണ് ഐ.പി.എല്ലിന്റെ സംപ്രേഷണാവകാശം സോണി സ്വന്തമാക്കിയിരുന്നത്. വര്‍ഷം പ്രതി 1160 കോടി രൂപയാണ് ഇതുവഴി ബി.സി.സി.ഐക്ക് ലഭിച്ചിരുന്നത്. എന്നാല്‍ നിലവിലെ കരാറില്‍ മുന്‍കരാറിനേക്കാള്‍ 182 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. സോണിയുടെ കരാറിനേക്കാള്‍ ഏകദേശം മൂന്ന് മടങ്ങ് വര്‍ധനയാണ് ഇതില്‍ ഉണ്ടായിട്ടുള്ളത്.
2008-17ലെ കരാര്‍ നേടിയ സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക് 8200 കോടി രൂപയ്ക്കാണ് ടെലിവിഷന്‍ റൈറ്റ് സ്വന്തമാക്കിയിരുന്നത്. 2015-17ലെ ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയ ഹോട്സ്റ്റാര്‍ 303 കോടിയാണ് മുടക്കിയിരുന്നത്.
കരാര്‍ തുകയിലെ വര്‍ധനവ് പരസ്യനിരക്കിലും പ്രതിഫലിക്കും. 10 സെക്കന്‍ഡ് പരസ്യത്തിന് 10-15 ലക്ഷം രൂപ ഇനി മുടക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ടെലിവിഷന്‍, ഇന്ത്യ ഡിജിറ്റല്‍, യു.എസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, മറ്റു ലോകരാഷ്ട്രങ്ങള്‍ എന്നിങ്ങനെ ഏഴ് വിഭാഗത്തിലേക്കാണ് ബിഡ് നടന്നത്. സോണി പിക്‌ചേഴ്്‌സ്, ഡിസ്‌കവറി, സ്‌കൈ, ബ്രിട്ടീഷ് ടെലകോം, ഇ.എസ്.പി.എന്‍ ഡിജിറ്റല്‍ മീഡിയ തുടങ്ങിയ 24 കമ്പനികള്‍ ഐ.പി.എല്‍ ലേലത്തിനുണ്ടായിരുന്നു. ഐ.പി.എല്ലിന്റെ ആഗോള ഡിജിറ്റള്‍ അവകാശം മൂന്നു വര്‍ഷത്തേക്ക് 302.2 കോടി രൂപയ്ക്ക് നോവി ഡിജിറ്റലിന് നേരത്തെ കൈമാറിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending