Connect with us

kerala

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍ രാജിവെച്ചു: കായികമന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്

കായിക മന്ത്രിയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് രാജിവെയ്ക്കാന്‍ മേഴ്‌സി കുട്ടനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Published

on

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മേഴ്‌സി കുട്ടന്‍ രാജിവെച്ചു. കാലാവധി തീരാന്‍ ഒന്നരവര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി. മേഴ്‌സി കുട്ടന്റെ രാജിക്കൊപ്പം മുഴുവന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചിട്ടുണ്ട്.

കായികമന്ത്രി വി അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജിവെച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. കായിക മന്ത്രിയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് രാജിവെയ്ക്കാന്‍ മേഴ്‌സി കുട്ടനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

യു ഷറഫലി പുതിയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആകാന്‍ സാധ്യത. കായികതാരങ്ങള്‍ക്ക് അടിസ്ഥാന സാമ്പത്തിക സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ പണം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ മേഴ്‌സി കുട്ടന്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മന്ത്രിയും മേഴ്‌സി കുട്ടനും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

kerala

പത്തനംതിട്ടയില്‍ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം; ഒരു കുട്ടി കൂടി മരിച്ചു

മരണം രണ്ടായി

Published

on

പത്തനംതിട്ടയില്‍ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി കൂടി മരിച്ചു. നാല് വയസ്സുകാരന്‍ യദുവാണ് മരിച്ചത്. ഏഴുവയസുകാരിയായ ആദ്യലക്ഷ്മി നേരത്തെ മരിച്ചിരുന്നു. യദുവിനെ അപകടത്തിന് പിന്നാലെ കാണാതായിരുന്നു. ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് യദുവിനെ കണ്ടെത്തിയത്. കുട്ടി മരച്ചതായി കോന്നി എംഎല്‍എ കെയു ജനീഷ് കുമാര്‍ സ്ഥിരീകരിച്ചു.

അഞ്ച് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറുന്ന സാഹചര്യം ഉണ്ട്. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് മടങ്ങി.

റോഡിന് കുറുകെ പാമ്പ് വന്നതിനെ തുടര്‍ന്ന് വെട്ടിച്ചപ്പോള്‍ ഓട്ടോ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറയുകയായിരുന്നു. കുട്ടികളെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നെങ്കിലും ആദ്യലക്ഷ്മിയുടെ മരണം സംഭവിച്ചിരുന്നു. ആദിലക്ഷ്മിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

ആരോഗ്യ പ്രശ്‌നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

ദോഹയിലെ പരിപാടി മാറ്റിവെച്ചു

Published

on

കോഴിക്കോട്: റാപ്പര്‍ വേടനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.

നവംബര്‍ 28ന് ദോഹയില്‍ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബര്‍ 12നേക്കാണ് നിലവില്‍ പരിപാടി മാറ്റിവെച്ചിരിക്കുന്നത്.

Continue Reading

kerala

പത്തനംതിട്ടയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു കുട്ടി മരിച്ചു

കരുമാന്‍തോട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.

Published

on

പത്തനംതിട്ട: സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. പത്തനംതിട്ട കരുമാന്‍തോട് തൂമ്പാക്കുളത്ത് വെച്ചാണ് അപകടം. കരുമാന്‍തോട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.

കുട്ടികളെ കോന്നി ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂള്‍ വിട്ടശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടസമയം ഓട്ടോയില്‍ അഞ്ച് കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. കരുമാന്‍തോട് ശ്രീനാരയണ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപടത്തില്‍ പ്പെട്ടത്. റോഡില്‍ കിടന്ന പാമ്പിനെ മറികടക്കാന്‍ ഓട്ടോ വെട്ടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

Continue Reading

Trending