main stories

മഞ്ഞപ്പട സെമിയില്‍

By Test User

March 06, 2022

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് സെമി ഉറപ്പാക്കി. അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ മഞ്ഞപ്പട ഇന്ന് എഫ്.സി ഗോവയുമായി കളിക്കുന്നു. പക്ഷേ ഇന്നലെ നടന്ന മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സി ഹൈദരാബാദിനോട് 1-2ന് പരാജയപ്പെട്ടതോടെ ഇന്നത്തെ മല്‍സരഫലം ബ്ലാസ്റ്റേഴ്‌സിനെ ബാധിക്കില്ല.

ഇന്നലെ മുംബൈ ജയിച്ചാല്‍ മാത്രമായിരുന്നു മഞ്ഞപ്പടക്ക് ഭീഷണി. മുംബൈ ജയിച്ചിരുന്നെങ്കില്‍ ഇന്നത്തെ മല്‍സരത്തില്‍ ഗോവയോട് തോല്‍ക്കാതിരുന്നാല്‍ മാത്രമായിരുന്നൂ ബ്ലാസ്റ്റേഴ്‌സിന് സെമി ഉറപ്പിക്കാനാവുക. മുന്‍ ചാമ്പ്യന്മാരായ ഗോവക്കാര്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് നേരത്തെ പുറത്തായവരാണ്. ഇന്നലെ മുംബൈക്കാര്‍ ആദ്യ പകുതിയില്‍ തന്നെ ഹൈദരാബാദിനോട് രണ്ട് ഗോളുകള്‍ വഴങ്ങിയിരുന്നു.