Culture

റഷീദ് പാറക്കലിന്റെ പുതിയ സിനിമയില്‍ ഓസ്‌ട്രേലിയന്‍ മന്ത്രി ;മലയാളസിനിമയിലെ പുതുമുഖം

By Chandrika Web

February 11, 2023

സംവിധായകന്‍ റഷീദ് പാറക്കലിന്റെ പുതിയ സിനിമയില്‍ ഓസ്‌ട്രേലിയന്‍ മന്ത്രിയും. മന്ത്രിയെ നടനായി കഴിഞ്ഞദിവസം സംവിധായകന്‍ തെരഞ്ഞെടുത്തു. സാംസ്‌കാരികമന്ത്രി ഹോണ്‍ ജാസന്‍ വുഡ് ആണ് മലയാളസിനിമയിലെ പുതുമുഖം. ചിത്രത്തിന് പേരിട്ടിട്ടില്ല. ഇവിടെ തന്നെയാണ് ചിത്രത്തിന്റെ ചിത്രീകരണം മുഴുവനും. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എല്ലാം റഷീദ് തന്നെയാണ്. നായകനായി ഗോവിന്ദ് പത്മസൂര്യ ആണ്. നവാസ് വളളിക്കുന്ന് രഞ്ജിത, സുഡാനി ഫ്രം ആഫ്രിക്കയുടെ സംവിധായകന്‍ സക്കറിയ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. സമീര്‍ എന്ന സിനിമ കൂടാതെ നിരവധി ഹ്രസ്വചിത്രങ്ങളും റഷീദ് പാറക്കല്‍ നിര്‍വഹിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമാണ ്‌സംഘം ഓസ്‌ട്രേലിയയിലെത്തിയത്.