KOCHI 2017 JUNE 03 : Sreeram Venkitaraman IAS . Scene from Manorama news TV conclave at Kochi @ Josekutty Panackal

kerala

ചട്ടം മറികടന്ന് തെരഞ്ഞെടുപ്പ് ചുമതല; ശ്രീറാം വെങ്കിട്ടരാമനോട് തമിഴ്‌നാട്ടില്‍ നിന്ന് ഒഴിഞ്ഞു പോവാന്‍ പറഞ്ഞു

By web desk 1

March 28, 2021

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടം മറികടന്ന് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയോഗിക്കപ്പെട്ട കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ തെരഞ്ഞെടുപ്പ്് കമ്മീഷന്‍ തിരിച്ചു വിളിച്ചു. ക്രിമിനല്‍ കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലക്ക് നിയോഗിക്കാന്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് ചട്ടം മറികടന്ന് ശ്രീറാമിനെ തമിഴ്‌നാട് തെരഞ്ഞെടുപ്പ് ചുമതല ഏല്‍പിക്കുകയായിരുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ മുഖ്യ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകനായി ശ്രീറാമിനെ നിയമിച്ചതിനെതിരെ സിറാജ് ദിനപത്രം മാനേജ്മെന്റ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ശ്രീറാം വെങ്കിച്ചരാമനെ തിരിച്ചു വിളിച്ചിരിക്കുന്നത്.