kerala

മുട്ടത്തെ വയോധികന്റെ മരണം കൊലപാതകം: കാരണം മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

By webdesk13

January 28, 2023

തൊടുപുഴ: മുട്ടത്തെ വയോധികന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട യേശുദാസിന്റെ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 24നാണ് മാര്‍ത്താണ്ഡം സ്വദേശിയായ യേശുദാസിനെ മുട്ടത്തെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളാണ് കൊലപാതകമാണ് എന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചതാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. അയല്‍വാസിയുടെ മകളെ പീഡിപ്പിക്കാന്‍ യേശുദാസ് ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസുണ്ട്. മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.