india

കര്‍ണാടകത്തില്‍ ‘ഹലാല്‍ ഫ്രീ ദീപാവലി’ ക്യാംപയ്ന്‍; സര്‍ക്കാരിന് കത്തയച്ച് ശ്രീരാമ സേന

By Test User

October 18, 2022

ബെംഗളുരു: കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ ‘ഹലാല്‍ ഫ്രീ ദീപാവലി’ പോസ്റ്ററുകള്‍ പതിപ്പിച്ച് തീവ്ര ഹിന്ദു സംഘടനകള്‍ രംഗത്ത്. ഹലാല്‍ നിരോധനം ഉന്നയിച്ച് സംഘടനകള്‍ രംഗത്ത് വന്നതിനു പിന്നാലെ ഹലാല്‍ നിരോധനം ഏര്‍പ്പെടുത്താന്‍ ശ്രീരാമസേന സര്‍ക്കാരിന് കത്തയച്ചു. ഇതിന്റെ ഭാഗമായി കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ ഹലാല്‍ ഫ്രീ ദീപാവലി പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് ഹലാല്‍ ജിഹാദ് നടക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദുജന ജാഗ്രതി സമിതിയും രംഗത്തെത്തി. ഉഡുപ്പിയില്‍ ഹലാല്‍ ബോര്‍ഡുകള്‍ പതിപ്പിച്ച ഹോട്ടലുകള്‍ക്കു മുന്നില്‍ ബോര്‍ഡുമാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.