kerala

ശ്രീക്കുട്ടി ലഹരി ഉപയോഗിക്കാറില്ല; അമ്മ സുരഭി

By webdesk14

September 20, 2024

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീക്കുട്ടിയുടെ ഭര്‍ത്താവിനെതിരെ അമ്മ സുരഭി. ശ്രീക്കുട്ടി ലഹരി ഉപയോഗിക്കാറില്ലെന്നും ഭര്‍ത്താവിന്റെയും പ്രതിയായ അജ്മലിന്റെയും ട്രാപ്പാണിതെന്നും അമ്മ പറഞ്ഞു.

സേലത്തെത്തി ശ്രീക്കുട്ടിയുയെ ഭര്‍ത്താവ് ഒരുപാട് ശല്യം ചെയ്തിരുന്നെന്നും പരീക്ഷയെഴുതാതിരിക്കാന്‍ ഒരുപാട് ഉപദ്രവിച്ചിരുന്നെന്നും അമ്മ പറഞ്ഞു. ശ്രീക്കുട്ടി മദ്യപിക്കാറില്ലെന്നും ലഹരി ഉപയോഗിക്കാറില്ലെന്നും അവര്‍ പറഞ്ഞു. പ്രതിയായ അജ്മലിനെ അറിയില്ലെന്നും അപകടത്തിന് ശേഷം ടിവിയിലൂടെയാണ് കാണുന്നതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

എംബിബിഎസ് പഠനത്തിന് പോയതോടെ ശ്രീക്കുട്ടി ലഹരിക്ക് അടിമയായിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നു. ശ്രീക്കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം വരാന്‍ കാരണം മാതാപിതാക്കളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സെപ്റ്റംബര്‍ 15നാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന കുഞ്ഞുമോളെ ഇടിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.