KOCHI 2017 JUNE 03 : Sreeram Venkitaraman IAS . Scene from Manorama news TV conclave at Kochi @ Josekutty Panackal

kerala

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്ത് നിന്നു മാറ്റി

By Test User

August 01, 2022

ആലപ്പുഴ ജില്ലാ കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി. കൃഷ്ണ തേജയാണ് ആലപ്പുഴയുടെ പുതിയ ജില്ലാ കളക്ടര്‍.

ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് ജനറല്‍ മാനേജര്‍ സ്ഥാനത്തേക്കാണ് മാറ്റിയത്.ശ്രീറാമിനെ ജില്ലാ കലക്ടര്‍ ആക്കിയത് മുതല്‍ വ്യാപക പ്രതിഷേധം വിവിധ ഇടങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു.

മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ എം ബഷീര്‍ കൊലപാതകകേസിലെ പ്രതിയായ ഇദ്ദേഹത്തിന്റെ നിയമനത്തിനെതിരെ മുസ്ലിം സംഘടനകളും പത്രപ്രവര്‍ത്തക യൂണിയനുമടക്കം വ്യാപകപ്രതിഷേധമായിരുന്നു ഉയര്‍ത്തിയിരുന്നത്.