kerala

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം

By webdesk18

May 09, 2025

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 424583 കുട്ടികള്‍ ഉപരി പഠനത്തിന് അര്‍ഹത നേടി. 61449 കുട്ടികള്‍ക്ക് ഫുള്‍ എപ്ലസ് ലഭിച്ചു. 99.5 ശതമാനം ആണ് വിജയശതമാനം. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം (99.84). ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരം ജില്ലയിലാണ്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചത് (4115 കുട്ടികള്‍). കഴിഞ്ഞ വര്‍ഷം 99.69 ആയിരുന്നു വിജയശതമാനം.

വൈകിട്ട് നാലു മണി മുതല്‍ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈല്‍ ആപ്പില്‍ ഫലം അറിയാനാകും. പിആര്‍ഡി ആപ്പിന് പുറമെ ഈ വെബ് സൈറ്റുകളിലും പരീക്ഷാഫലം അറിയാം.

1. https://pareekshabhavan.kerala.gov.in/

2. https://kbpe.kerala.gov.in

3. https://results.digilocker.kerala.gov.in

4. https://sslcexam.kerala.gov.in

5. https://prd.kerala.gov.in

6. https://results.kerala.gov.in

7. https://examresults.kerala.gov.in

8. https://results.kite.kerala.gov.ഇൻ

ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എഎച്ച്എസ്എൽസി ഫലവും ഇന്ന് പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എസ്എസ്എൽസി (എച്ച്ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി(എച്ച്ഐ) റിസൾട്ട് http://thslchiexam.kerala.gov.in ലും എഎച്ച്എസ്എൽസി റിസൾട്ട് http://ahslcexam.kerala.gov.in ലും എന്ന വെബ്സൈറ്റിലും ലഭിക്കും.