kerala

സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ പിടിയില്‍

By webdesk17

September 28, 2025

കോഴിക്കോട്: സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ പിടിയില്‍. താമരശ്ശേരി പുതുപ്പാടി കുപ്പായക്കോട് സ്വദേശി ബിനീഷാണ് പിടിയിലായത്. 75 വയസുകാരിയായ മാതാവ് മേരിയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബിനീഷിനെ കോടതി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30ന് ആയിരുന്നു സംഭവം. വീടും സ്ഥലവും തന്റെ പേരിലേക്ക് എഴുതി നല്‍കണമെന്നാവശ്യപ്പെട്ട് മാതാവിനെ മര്‍ദിച്ച ശേഷമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.