kerala

ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തുക, ധര്‍ണ നടത്തി

By webdesk17

November 11, 2024

2004 മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഇടവിട്ട് ജോലി ചെയ്യിച്ചിട്ടും സ്ഥിരപ്പെടുത്താത്ത സംസ്ഥന സര്‍ക്കാര്‍ നയത്തിനെതിരെ ഭിന്ന ശേഷിക്കാരുടെ സംഘടന സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ നടത്തി.

179 ദിവസം ജോലി ചെയ്യിച്ച ശേഷം പിരിച്ചുവിടുന്ന അവസ്ഥ ഭിന്നശേഷിക്കാരോടുള്ള അവഗണനയാണ്. ഇതിനെതിരെ നടന്ന സൂചനാ സമരം മുന്‍ എം.പി പന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് ഭിന്നശേഷിക്കാര്‍ പങ്കെടുത്തു.