കണ്ണൂര്‍ അഴിയൂരില്‍ മണല്‍പരപ്പിലൂടെ നടക്കുന്നതിനിടെ റഷ്യന്‍ വനിതക്ക് നായയുടെ കടിയേറ്റു. സാരമായ പരിക്കുണ്ട്. ഇവിടെ സ്വകാര്യ ആയുര്‍വേദറീസോര്ട്ടില്‍ ചികില്‍സക്കെത്തിയതായിരുന്നു. മാഹിയിലെ ജനറല്‍ ആശുപത്രിയിലും തലശേരിയിലെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എക്ട്രീന എന്ന നാല്‍പതുകാരിക്കാണ് തെരുവുനായയുടെ കടിയേറ്റത്.