More

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി

By chandrika

March 08, 2018

തിരുവനന്തപുരം: 2017-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പ്രഖ്യാപിച്ചു മികച്ച നടനായി ഇന്ദ്രന്‍സിനെ(ആളൊരുക്കം) തെരഞ്ഞെടുത്തു. മികച്ച നടി-പാര്‍വ്വതി(ടേക്ക് ഓഫ്).

സംവിധായകന്‍-ലിജോ ജോസ് പല്ലിശ്ശേരി (ഈ.മ.യൗ) മികച്ച ഗായിക-സിതാര കൃഷ്ണകുമാര്‍ (വിമാനം) മികച്ച തിരക്കഥാകൃത്ത്- സജീവ് പാഴൂര്‍(തൊണ്ടിമുതലും ദൃക്‌സാക്ഷിയും) മികച്ച സ്വഭാവ നടന്‍- അലന്‍സിയര്‍((തൊണ്ടിമുതലും ദൃക്‌സാക്ഷിയും) കഥാകൃത്ത്- എം.എ നിഷാദ് കഥാമൂല്യമുള്ള ജനപ്രിയ സിനിമ-രക്ഷാധികാരി ബൈജു ഒപ്പ് മികച്ച ഗായകന്‍-ഷഹബാസ് അമന്‍ മികച്ച കഥാചിത്രം-ഒറ്റമുറി വെളിച്ചം ബാലതാരങ്ങള്‍-അബിനന്ദ്, നക്ഷത്ര മികച്ച സ്വഭാവ നടി-പോളി വില്‍സന്‍(ഈ.മ.യൗ) നവാഗത സംവിധായകന്‍-മഹേഷ് നാരായണന്‍ സംഗീതസംവിധായകന്‍-എം.കെ അര്‍ജ്ജുനന്‍

പശ്ചാത്തല സംഗീതം-ഗോപിസുന്ദര്‍