kerala

അതിതീവ്രമഴ: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങ് മാറ്റിവെച്ചു

By Chandrika Web

August 02, 2022

തിരുവനന്തപുരം: അതിത്രീവമഴയുടെ പശ്ചാത്തലത്തില്‍ നാളെ നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് മാറ്റിവെച്ചു. തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. സംസ്‌കാരികമന്ത്രി വി.എന്‍ വാസവനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

പുതുക്കിയ തിയതി പിന്നീട് അറിയിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടത്താനിരുന്നത്. മെയ് 27നാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ബിജു മേനോനും ജോജു ജോര്‍ജ്ജുമാണ് മികച്ച നടന്‍. രേവതിയാണ് മികച്ച നടി.