kerala

സംസ്ഥാന കേരളോൽസവം: ഇരട്ട മെഡൽ നേട്ടവുമായി ഗോകുൽ 

By webdesk13

March 18, 2024

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കേരളോൽസവത്തിൽ ഇരട്ട മെഡൽ നേട്ടവുമായി മലപ്പുറം കൂട്ടിലങ്ങാടി പളളിപ്പുറം സ്വദേശി ഗോകുൽ.

സീനിയർ ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ സ്വർണ്ണവും 100 മീറ്ററിൽ വെള്ളിയും നേടിയാണ് ഗോകുൽ ജില്ലക്കഭിമാനമായത്. കഴിഞ്ഞ നവംബറിൽ നടന്ന മലപ്പുറം ജില്ലാ കേരളോൽസവത്തിൽ 100 മീറ്റർ ഓട്ടത്തിൽ ഏറ്റവും വേഗത കൂടിയ താരമായി ഗോകുൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറത്തെ മുണ്ടക്കോട്ടിൽ സജിത്തിൻ്റെയും ബിന്ദുവിൻ്റെയും മകനായ ഗോകുൽ പള്ളിപ്പുറം മുണ്ടക്കോട് ഫാൽക്കൺ ക്ലബ് അംഗവും മഞ്ചേരിയിൽ സ്വകാര്യ ഇ.ടി.ഐയിൽ ഓട്ടോമൊബൈൽ വിദ്യാർത്ഥിയുമാണ്.