kerala

ഫലസ്തീനില്‍ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ രാജ്യം ഇടപെടണം: മുസ്‌ലിംലീഗ്

By webdesk11

November 04, 2023

ഫലസ്തീനില്‍ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ രാജ്യം ഇടപെടണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. നേതൃയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീന്‍ വിഷയം സര്‍വ്വ കക്ഷി യോഗം വിളിച്ച് ചര്‍ച്ച ചെയ്യേണ്ട ചെയ്യേണ്ട കാര്യമാണ്. ചേരിചേരാ നയത്തിന്റെ മഹത്തായ പൈതൃകമുള്ള രാജ്യമാണ് ഇന്ത്യ. ആ നയം തുടരണം. ഇന്ത്യ മുന്നണിയും ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യണം. ഫലസ്തീന്‍ വിഷയത്തില്‍ ആര് പരിപാടി നടത്തിയാലും സന്തോഷമുണ്ട്. എല്ലാവരും ഈ വിഷയം ഏറ്റെടുക്കണം. സി.പി.എമ്മിന്റെ ക്ഷണത്തിന് നന്ദിയുണ്ട്. എന്നാല്‍ യു.ഡി.എഫ് ഘടക കക്ഷി ആയതിനാല്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.