kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയില്‍ കൊല്ലത്ത്

By webdesk11

August 17, 2023

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയില്‍ കൊല്ലത്ത് നടക്കും. കായിക മേള ഒക്ടോബറില്‍ കുന്നം കുളത്തും സെപ്ഷ്യല്‍ സ്‌കൂള്‍ മേള നവംബറില്‍ എറണാകുളത്തും നടക്കും. തിരുവനന്തപുരത്ത് ഡിസംബറിലാണ് ശാസ്ത്ര മേള നടക്കുക. കലോത്സവങ്ങള്‍ക്ക് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേകം കമ്മിറ്റികള്‍ രൂപീകരിക്കും.

കഴിഞ്ഞ കലോത്സവത്തിന് കോഴിക്കോട് ആയിരുന്നു വേദി. വലിയ ജനപങ്കാളിത്തമായിരുന്നു കലോത്സവത്തിനുണ്ടായിരുന്നത്. ഈ വര്‍ഷം ജനുവരി 3 നായിരുന്നു കലോത്സവം. 2 വര്‍ഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷമാണ് കലോത്സവം നടന്നത്. 24 വേദികളില്‍ 239 ഇനങ്ങളിലായി 14,000 കുട്ടികളാണ് പങ്കെടുത്തത്. അപ്പീലുമായി എത്തിയവരെക്കൂടാതെ 9352 മത്സരാര്‍ഥികള്‍ പങ്കെടുത്തു. ജനുവരി ഏഴിന് സമാപനസമ്മേളനം നിയമസഭാ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. ഗായിക കെ.എസ്. ചിത്ര മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.