Art

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കലാപരിപാടികളില്‍ കൃത്യസമയം പാലിക്കാന്‍ നടപടിയുണ്ടാകും

By webdesk13

January 03, 2023

സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് പരിപാടികള്‍ കൃത്യസമയത്ത് ആരംഭിച്ച് കൃത്യസമയത്ത് അവസാനിപ്പിക്കാന്‍ നടപടി ഉണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുമായ വി ശിവന്‍കുട്ടി അറിയിച്ചു. കലോത്സവത്തിന്റെ ആദ്യ ദിനം മൊത്തം 60 ഇനങ്ങളില്‍ 41 എണ്ണം കൃത്യസമയത്ത് പൂര്‍ത്തീകരിക്കാനായി എന്നും മന്ത്രി അറിയിച്ചു.

ആദ്യ ക്ലസ്റ്ററില്‍ മത്സരിക്കാന്‍ കാണിക്കുന്ന വിമുഖതയാണ് പലയിടത്തും മത്സരങ്ങള്‍ തുടങ്ങാനും വൈകി പൂര്‍ത്തിയാകാനും കാരണമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ മത്സരാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണമെന്നും ഉണര്‍ത്തി. വൈകി എത്തുന്ന മത്സരിക്കാനുള്ള അര്‍ഹത നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കാതെ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു.