Culture

ചരിത്ര പാഠപുസ്തകങ്ങള്‍ മാറ്റിമറിയ്ക്കപ്പെടുന്നുവെന്ന്, ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍

By webdesk13

April 07, 2023

ചരിത്ര പാഠപുസ്തകങ്ങള്‍ മാറ്റിമറിയ്ക്കപ്പെടുന്നുവെന്ന്, ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ തോമസ് തറയില്‍. അസത്വ പ്രചാരണത്തിലൂടെ സത്യാനന്തര ലോകം സൃഷ്ടിക്കുകയാണ്. ജനങ്ങളെ ചൂഷക ശക്തികള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിഷപ്പ് തോമസ് തറയില്‍. കുരിശ് വരക്ക് മുമ്പുള്ള സന്ദേശത്തിലാണ് ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

യേശു ക്രസ്തുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മയില്‍ ക്രൈസ്തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കുകയാണ്. വിവിധ ദേവാലയങ്ങളില്‍ നിന്ന് പ്രത്യേക പ്രാര്‍ഥന ചടങ്ങുകള്‍ നടക്കും. കുരിശു മരണത്തിനു മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ പുതുക്കാന്‍ കുരിശിന്റെ വഴിയിലും വിശ്വാസികള്‍ പങ്കെടുക്കും.