News

പെറുവില്‍ ബലാത്സംഗം ചെയ്താല്‍ വന്ധ്യംകരണം

By Chandrika Web

April 22, 2022

ലിമ: കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ വന്ധ്യംകരണത്തിന് വിധേയമാക്കാന്‍ തീരുമാനിച്ച് പെറു. പ്രതികളെ രാസ വന്ധ്യംകരണത്തിന് വിധേയരാക്കാനുള്ള നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ഭരണകൂടം അറിയിച്ചു.

ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് തടവിനോടൊപ്പം അധിക ശിക്ഷയായാണ് വന്ധ്യംകരണത്തെ കാണുന്നതെന്ന് നിയമ മന്ത്രി ഫെലിക്‌സ് കെറോ പറഞ്ഞു.

ശിക്ഷാ കാലാവധി അവസാനിക്കുമ്പോഴായിരിക്കും ഇത് നടപ്പാക്കുക. നിയമം പാസാകണമെങ്കില്‍ ബില്‍ പെറു കോണ്‍ഗ്രസില്‍ പാസാകണം. ദിവസങ്ങള്‍ക്കു മുമ്പ് രാജ്യത്ത് മൂന്ന് വയസുകാരി ബലാത്സംഗത്തിനിരയായത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.