മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 83.77 പോയിന്റ് നഷ്ടത്തില്‍ 26519.07 പോയിന്റിലും നിഫ്റ്റി 28.85 പോയിന്റ് താഴ്ന്ന് 8153.60 പോയിന്റിലുമാണ് ഇന്നു വ്യാപാരം അവസാനിപ്പിച്ചത്. ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതാണ് ഓഹരി സൂചികകള്‍ ഇടിയാന്‍ കാരണമായത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ ഭേദപ്പെട്ട നിലവാരത്തിലായിരുന്നെങ്കിലും ഉച്ചയോടെ ഓഹരി സൂചികകള്‍ നഷ്ടത്തിലായി. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 1290 കമ്പനികളുടെ ഓഹരികളാണ് നഷ്ടത്തിലായത്. ടാറ്റാ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ കമ്പനികളാണ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം ആക്‌സിസ് ബാങ്ക്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, എസ്ബിഐ, ബജാജ് ഓട്ടോ, മാരുതി, ടാറ്റാ സ്റ്റീല്‍ കമ്പനികളുടെ ഓഹരികള്‍ ചെറിയ തോതില്‍ നേട്ടം കൈവരിച്ചു.