kerala

ട്രെയിനുകള്‍ക്ക് നേരെ വീണ്ടും കല്ലേറ്; ഇത്തവണ വന്ദേഭാരതിനും രാജധാനിക്കും നേരെ

By webdesk11

August 21, 2023

സംസ്ഥാനത്തെ ട്രെയിനുകള്‍ക്ക് നേരെ വീണ്ടും കല്ലേറ്. ഇന്ന് വൈകിട്ട് നാലുമണിക്കും അഞ്ചുമണിക്കും ഇടയില്‍ മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയില്‍ വച്ച് വന്ദേ ഭാരതിന് നേരെ കല്ലേറുണ്ടായി. ട്രെയിനിന്റെ ചില്ല് പൊട്ടിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ഇവിടെവെച്ച് ആക്രമണം ഉണ്ടാവുന്നത്.

കാസര്‍കോട് കാഞ്ഞങ്ങാട് വെച്ച് 3:45 ഓടുകൂടി തിരുവനന്തപുരത്തേക്കുള്ള രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായി.

പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.