kerala

കണ്ണൂരില്‍ വന്ദേഭാരതിന് നേരെ കല്ലേറ്; യാത്ര തുടരുന്നത് പൊട്ടിയ ചില്ല് താല്‍ക്കാലികമായി ഒട്ടിച്ച്

By webdesk11

August 16, 2023

കണ്ണൂരില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂരില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെട്ട ട്രെയിനിന് തലശ്ശേരിക്കും മാഹിക്കും ഇടയില്‍ വെച്ചാണ് കല്ലേറ് സംഭവിച്ചത്.

സംഭവത്തില്‍ c18 കോച്ചിന്റെ ചില്ലുകള്‍ പൊട്ടിപ്പോയി. ആര്‍പിഎഫ് പരിശോധന നടത്തുന്നുണ്ട്. പൊട്ടിയ ചില്ല് താല്‍ക്കാലികമായി ഒട്ടിച്ചാണ് നിലവില്‍ യാത്ര തുടരുന്നത്. രണ്ടുദിവസം മുമ്പും കണ്ണൂരില്‍ വച്ച് രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായിരുന്നു.