Connect with us

kerala

യുപിയിലെ ആള്‍ക്കൂട്ട കൊലപാതകം അവസാനിപ്പിക്കുക മുസ്‌ലിം ലീഗ്

മലപ്പുറം മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Published

on

മലപ്പുറം: യു പി യിലെ ‘ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിര്‍ത്തുക’ മുസ്ലിം ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന നൈറ്റ് മാര്‍ച്ച് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ പി ഉബൈദുള്ള എം.എല്‍.എ ഉത്ഘാടനം ചെയ്തു. മലപ്പുറം മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ഉത്തരേന്ത്യയില്‍ ആള്‍ക്കൂട്ടകൊലകള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘ് പരിവാരങ്ങള്‍ അവരുടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും ആള്‍ക്കൂട്ടക്കൊലകളും അവസാനിപിക്കണമെന്ന് സമര പ്രഖ്യാപനകണ്‍വെന്‍ഷന്‍ ഉത്ഘട്ടനം ചെയ്ത പി ഉബൈദുള്ള എം എല്‍ എ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് എതിരായി നടത്തുന്ന ഈ നൈറ്റ് മാര്‍ച്ചില്‍ ജനാധിപത്യ വിശ്വാസികള്‍ എല്ലാവരും പങ്കെടുക്കണമെന്നും ഉബൈദുള്ള പറഞ്ഞു.

കണ്‍വെന്‍ഷനില്‍ മണ്ഡലം മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി പി. എ സലാം മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ കെ വി മുഹമ്മദലി എം പി മുഹമ്മദ് വി മുഹമ്മദ് കുട്ടി ബംഗാളത്ത് ബാബു മാസ്റ്റര്‍ ഹാരിസ് ആമിയന്‍ കുഞ്ഞി മുഹമ്മദ് മോങ്ങം എ എം അബൂബക്കര്‍ എം സി കബീര്‍ അഡ്വ എന്‍ കെ മജീദ് അഡ്വ കാരാട്ട് അബ്ദുറഹിമാന്‍ പ്രസംഗിച്ചു.

എന്‍ കുഞ്ഞീതു ബാവ മുണ്ടു പറമ്പ വി പി അബൂബക്കര്‍ മന്നയില്‍ അബൂബക്കര്‍ കെ ടി ഹംസ വി മുസ്തഫ വിവി നാസര്‍ നീലന്‍ കോഡൂര്‍ സിദ്ദീഖ് മാസ്റ്റര്‍ ഇസ്മയില്‍ മാസ്റ്റര്‍ പിടി അബ്ബാസ് വി പി മൊയ്തീന്‍ കുട്ടി സി കെ മോങ്ങം കെ മന്‍സൂര്‍ എപി ഉമ്മര്‍ ഫാരിസ് പൂക്കോട്ടൂര്‍ റസാഖ് പാറക്കല്‍ ഷരീഫ് ആനക്കയം കെ എന്‍ ഷാനവാസ് അഡ്വ ജസീല്‍ പറമ്പന്‍ അഷ്‌റഫ് പറച്ചോടന്‍ മുഹമ്മദ് എന്ന കുഞ്ഞുട്ടി റസാഖ് പാറക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

kerala

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു

ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു.

Published

on

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. ചാലക്കുടിപ്പുഴയില്‍ ആറങ്ങാലിക്കടവില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന്‍ കൃഷ്ണനാണ് (30) മരിച്ചത്.

ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവില്‍ കഴിഞ്ഞ ദിവസം കൃഷ്ണനടക്കം ആറുപേരടങ്ങുന്ന സംഘം എത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ നോക്കാന്‍ കൃഷ്ണനെ ഏല്‍പിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി.

ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കള്‍ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മിനി. സഹോദരന്‍: അഖില്‍

Continue Reading

kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്‌നാടിന് കത്തയച്ച് കേരളം

. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

Published

on

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന് സംസ്ഥാനം കത്തയച്ചു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

Trending