india

തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്‌

By webdesk13

October 09, 2023

കോൺ​ഗ്രസ് പ്രവർത്തകസമിതി യോ​ഗം ഇന്ന് നടക്കും. ലോക്സഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകുക എന്നതാണ് യോ​ഗത്തിന്റെ മുഖ്യ അജണ്ട. രാവിലെ 10.30-ന് എഐസിസി ആസ്ഥാനത്ത് തുടങ്ങുന്ന യോഗത്തിൽ പ്രവർത്തകസമിതി അംഗങ്ങളും സ്ഥിരം ക്ഷണിതാക്കളും പാർട്ടി മുഖ്യമന്ത്രിമാരും പങ്കെടുക്കും.

ഹിന്ദുത്വ രാഷ്ട്രീയവുമായി ബിജെപി മുന്നോട്ടുപോകുമ്പോൾ ഒബിസി വിഭാഗങ്ങളുടെ പ്രാതിനിധ്യ പ്രശ്നം ഉയർത്തി പ്രതിരോധിക്കാനാണ് കോൺഗ്രസ് നീക്കം. ജാതിസെൻസസ് മുഖ്യപ്രചാരണായുധമാക്കും. അതേസമയം ഒബിസി വിഷയത്തിൽ അഭിഷേക് മനു സിങ് വിയെപ്പോലുള്ള മുതിർന്ന ചില പ്രവർത്തകസമിതി അംഗങ്ങൾക്ക്  വിയോജിപ്പുണ്ട്.