കോഴിക്കോട്: നാദാപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. നാദാപുരം ചാലപ്പുറത്ത് വെച്ചാണ് സംഭവം.
ലോട്ടറി തൊഴിലാളിയായ സുരേഷ്, വീട്ടമ്മയായ ആണ്ടാളി സരസു എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇരുവരുടെയും കാലിനാണ് പരിക്കേറ്റത്. ഉടൻ തന്നെ ഇരുവരും നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇതിനു മുൻദിനം, കല്ലാച്ചി വിഷ്ണുമംഗലത്ത് തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. തുടര്‍ച്ചയായ നായാക്രമണങ്ങൾ പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.