kerala

വടക്കന്‍ പറവൂരില്‍ തെരുവ് നായാക്രമണം; കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

By webdesk18

October 14, 2025

എറണാകുളം: വടക്കന്‍ പറവൂരില്‍ മൂന്ന് വയസുകാരിയെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.

രണ്ട് ദിവസം മുമ്പാണ് കുട്ടിയെ നായ കടിച്ചത്. ഗുരുതരാവസ്ഥയില്‍ കുട്ടി ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഞായറാഴ്ച വൈകിട്ട് വീടിനടുത്തുള്ള അമ്പലപ്പറമ്പില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു നായയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ അറ്റുപോയ ചെവി ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തിട്ടുണ്ട്.

കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. നായയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.