Indepth

തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹിയില്‍ സഹോദരങ്ങള്‍ മരിച്ചു

By webdesk14

March 12, 2023

തെരുവുനായ ആക്രമണത്തില്‍ സഹോദരങ്ങള്‍ മരിച്ചു. ഡല്‍ഹി വസന്ത്കുഞ്ചിനടുത്തുള്ള ജുഗ്ഗിയിലെ ഏഴു വയസ്സുള്ള ആനന്ദും അനിയന്‍ അഞ്ചു വയസ്സുകാരന്‍ ആദിത്യയുമാണ് തെരുവുനായ ആക്രമണത്തില്‍ മരിച്ചത്. വ്യത്യസ്ഥ സംഭവങ്ങളിലായാണ് കുട്ടികള്‍ക്ക് തെരുവുനായയുടെ കടിയേറ്റത്.

വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെ ആനന്ദിനെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. പരാതിയെതുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ആനന്ദിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരിശോധനയില്‍ നായയുടെ ആക്രമണത്തിലാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. പിന്നീട് ആദ്യത്യയെ കാണാതാവുകയും അടുത്തുള്ള വനമേഖലയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ബന്ധുവിനൊപ്പം കാടിനടുത്തേക്ക് പോയപ്പോഴാണ് ആദിത്യയെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്.