kerala

തെരുവുനായ ആക്രമണം; ക്ലാസ് റൂമില്‍ കയറുന്നതിനിടെ വിദ്യാര്‍ഥിക്ക് കടിയേറ്റു

By Test User

November 01, 2022

കണ്ണൂര്‍: കണ്ണൂര്‍ സ്‌കുളില്‍ ക്ലാസില്‍ കയറുന്നതിനിടെ ഏഴാം ക്ലാസുകരന് തെരുവുനായയുടെ കടിയേറ്റു. ചിറ്റാരിപ്പറമ്പ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് തെരുവുനായയുടെ ശല്യം.

തെരുവുനായയുടെ കടിയേറ്റ വിദ്യാര്‍ഥിയെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലാസ് മുറിയുടെ വരാന്തയില്‍ നിന്ന വിദ്യാര്‍ഥിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു എന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.