തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി സ്വമേധയായെടുത്ത കേസില്‍ ഇന്ന് ഇടക്കാല ഉത്തരവ്. സംസ്ഥാനങ്ങളുടെ മറുപടി പരിശോധിച്ചായിരിക്കും ജസ്റ്റിസ് വിക്രംനാഥന്റെ ബെഞ്ച് ഉത്തരവ് പറയുക. നേരത്തെ സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇടക്കാല ഉത്തരവിനു ശേഷം വിശദമായി എല്ലാ കക്ഷികളുടെയും വാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി അറിയിച്ചിരുന്നു. കേസില്‍ ദേശീയ മൃഗ ക്ഷേമ ബോര്‍ഡിനെയും കോടതി കക്ഷിയാക്കിയിട്ടുണ്ട്.
ഒക്ടോബര്‍ 27നാണ് തെരുവുനായ വിഷയം കോടതി പരിഗണിച്ചത്. പശ്ചിമ ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളിലെ ഒഴികെ എല്ലാം സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് നവംബര്‍ മൂന്നിന് സുപ്രിം കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു.ആഗസ്ത് 22ലെ ഉത്തരവില്‍ അനുബന്ധ സത്യവാങ് മൂലം സമര്‍പ്പിക്കാത്തത് വിശദീകരിക്കാനാണ് ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.
തെരുവുനായ പ്രശ്‌നം ദേശീയ തലസ്ഥാന വിഷയം മാത്രമല്ലെന്ന് കാട്ടി രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കക്ഷി ചേരണമെന്ന് കോടതി ഓഗസ്റ്റ് 22ന് നിര്‍ദ്ദേശിച്ചിരുന്നു.