kerala

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; 25 പേര്‍ക്ക് കടിയേറ്റു

By Test User

October 07, 2022

തിരുവനന്തപുരത്ത് വീണ്ടും തെരുവുനായ അക്രമണം. 25 പേര്‍ക്കാണ് നായയുടെ കടിയേറ്റത്.വിളവൂര്‍ക്കലില്‍ വെച്ചാണ് പത്ത് വയസുള്ള വിദ്യാര്‍ത്ഥി അടക്കം 25 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്.

സമീപ പ്രദേശങ്ങളായ ഈഴക്കോട്, പെരികാവ് പഴവീട് , നാലാം കല്ല് എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഒരേ നായ തന്നെയാണ് സമീപത്തെ പല സ്ഥലങ്ങളില്‍ വച്ച് ആളുകളെ ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.പേപ്പട്ടിയാണോ എന്ന് സംശയമുണ്ട്.