india

ഇന്ന് അര്‍ധരാത്രി മുതല്‍ ദേശീയ പണിമുടക്ക്

By web desk 1

November 25, 2020

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. പണിമുടക്ക് സംസ്ഥാനത്തും സമ്പൂര്‍ണമാകുമെന്ന് ട്രേഡ് യൂണിയന്‍ സംഘടനകള്‍ അറിയിച്ചു.

ഇന്ന് അര്‍ധരാത്രി 12 മുതല്‍ 26ന് രാത്രി 12 വരെ നടക്കുന്ന പണിമുടക്കില്‍ 10 ദേശീയ സംഘടനക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കില്‍ അണിചേരും. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങള്‍ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. വ്യാപാര മേഖലയിലെ തൊഴിലാളികളും പണിമുടക്കില്‍ അണിചേരുന്നതിനാല്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കും. ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയച്ചു.

ടൂറിസം മേഖല, പാല്‍ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും ബാധിക്കില്ല.