‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന മുദ്രാവാക്യത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം യൂത്ത് കാബിനറ്റ് പ്രൗഢമായി. സമകാലത്ത് ഉടലെടുക്കുന്ന അനീതികളെ തിരുത്താന്‍ കരുത്തുള്ള നേതൃനിരയാണ് മലപ്പുറത്തിനുള്ളതെന്ന് പ്രകടമാകുന്നതായി മാറി മഹാ സംഗമം. ആലസ്യത്തിന്റെ ആനന്ദം വിട്ട് സംഘടനാ ബോധ്യത്തോടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ ഉദ്‌ഘോഷിക്കുന്നതായി മാറിയ സമ്മേളനം ജനാധിപത്യത്തിന് മേല്‍ വര്‍ഗ്ഗീയത അതീഷത്വം സ്ഥാപിക്കുന്ന അപകടത്തെ തിരുത്താനുമുള്ള പ്രഖ്യാപനമായിരുന്നു മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായ സമാപന സമ്മേളന പരിപാടികളാണ് മണ്ഡലത്തില്‍ നടന്ന് വരുന്നത്.
മുനിസിപ്പല്‍, പഞ്ചായത്ത് ഭാരവാഹികളുടെ ഫാമിലി ഒരുമിച്ചിരുന്ന പരിവാര്‍ മീറ്റ് ഇതിന്റെ ഭാഗമായി നടന്നു.സമ്പൂര്‍ണ്ണ വൈറ്റ് ഗാര്‍ഡ് സംഗമം തുടര്‍ന്ന് നടക്കും. ഫെബ്രുവരി 13 നാണ് മലപ്പുറത്തെ യുവതയുടെ കരുത്ത് വിളിച്ചോതുന്ന യുവജന റാലി നടക്കുക. മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പല്‍, പഞ്ചായത്ത് ഭാരവാഹികളും നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങളും യൂണിറ്റ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെടെയുള്ള നിയോജക മണ്ഡലത്തിലെ സംഘടനാ ഉത്തരവാദിത്വപ്പെട്ടവരാണ് യൂത്ത് കാബിനറ്റില്‍ പ്രതിനിധികളായി പങ്കെടുത്തത്. സംഗമത്തില്‍ പ്രതിനിധികള്‍ റിപ്പബ്ലിക് ദിന പ്രതിജ്ഞയെടുത്തു.
മലപ്പുറം വ്യാപാര ഭവനില്‍ നടന്ന യൂത്ത് കാബിനറ്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് എപി ശരീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. പി.ഉബൈദുള്ള എം.എല്‍.എ, പിഎ സലാം, ബാവ വിസപ്പടി, ഷാഫി കാടേങ്ങല്‍, കെപി സവാദ് മാസ്റ്റര്‍, ഹാരിസ് ആമിയന്‍, കെഎന്‍ ഷാനവാസ് സംസാരിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികളായ ബാസിഹ് മോങ്ങം, എസ്.അദിനാന്‍, സൈഫു വല്ലാഞ്ചിറ, സലാം വളമംഗലം, സമീര് ബാബു മൊറയൂര്, റബീബ് ചെമ്മങ്കടവ്, ടിപി യൂനുസ്, ശിഹാബ് അരീക്കത്ത്, ശിഹാബ് തൃപ്പനച്ചി, സിദ്ദീഖലി പിച്ചന്, കുഞ്ഞിമാന് മൈലാടി, സദാദ് കാമ്പ്ര നേതൃത്വം നല്‍കി. ഫാരിസ് പൂക്കോട്ടൂര്‍, റിയാസ് പുല്‍പ്പറ്റ ആഷിഖ് പള്ളിമുക്ക്, പികെ ബാവ, ഫെബിന്‍ കളപ്പാടന്‍ എന്നിവര്‍ സന്നിഹിതരായി. പ്രമുഖ ഇന്റര്‍നാഷണല്‍ ട്രൈനര്‍ ഡോ.റാഷിദ് ഗസ്സാലി ക്ലാസ് എടുത്തു.