kerala

നിലമ്പൂരില്‍ ഇടത് സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം: പി.കെ കുഞ്ഞാലിക്കുട്ടി

By webdesk14

June 11, 2025

നിലമ്പൂരിൽ ഇടത് സർക്കാറിനെതിരെ ശക്തമായ ജനവികാരമാണുള്ളതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സി.പി.എമ്മിന്റെ കണക്കുകൂട്ടലുകൾ വോട്ടെണ്ണുന്ന ദിവസം വരെ മാത്രമാണ്. യു.ഡി.എഫ് വളരെ ഊർജ്ജസ്വലമായിട്ടാണ് മുന്നോട്ട് പോകുന്നത്. നിലമ്പൂരിൽ വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിക്കും.- അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ സഖ്യമില്ലെന്നും സഖ്യമുണ്ടാക്കിയത് സി.പി.എമ്മാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരുടേതായ കാരണങ്ങളാലാണ് അവർ യു.ഡി.എഫിനെ പിന്തുണയ്ക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.