തബൂക്ക്: പരീക്ഷാ ഹാളില്‍ വിദ്യാര്‍ത്ഥിനിക്ക് സുഖപ്രസവം.തബൂക്ക് സര്‍വകലാശാല വിദ്യാര്‍ഥിനിയാണ് പരീക്ഷഹാളില്‍ സുഖ പ്രസവത്തിലൂടെ മാതാവായത്.

പരീക്ഷ നടക്കുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് സഹപാഠികളും അധ്യാപികമാരും ചേര്‍ന്ന് വിദ്യാര്‍ത്ഥിനിക്ക് സുരക്ഷിതമായ സൗകര്യം ഒരുക്കുകയുയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി സുഖ പ്രസവത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കി. പിന്നീട് കോളേജ് അധികൃതര്‍ ബന്ധപ്പെട്ട് ആംബുലന്‍സ് വരുത്തിയാണ് പ്രസവശേഷം മാതാവിനേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റിയത്.

മാതാവിനും കുഞ്ഞിനും പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും പൂര്‍ണ ആരോഗ്യത്തിലാണ് ഇരുവരുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.