കൊച്ചി: വീഴാന്‍ പോയപ്പോള്‍ ‘അയ്യോ’ എന്ന് പറഞ്ഞതിന് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ വക ഇംപോസിഷന്‍. ഇനി മലയാളം പറയില്ലെന്ന് ഇംഗ്ലീഷില്‍ അമ്പത് തവണ എഴുതാന്‍ നല്‍കിയാണ് മലയാളം പറഞ്ഞതിന് വിദ്യാര്‍ത്ഥിക്ക് അധ്യാപിക ശിക്ഷ നല്‍കിയത്. എന്നാല്‍ ഇത്തരത്തിലുള്ള ശിക്ഷയെക്കുറിച്ച് അറിയില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രതികരിച്ചു. ഇടപ്പള്ളിയിലെ കാമ്പ്യന്‍ സിബിഎസ്ഇ സ്‌കൂളിലാണ് സംഭവം.

നിലത്ത് വീഴാന്‍പോയപ്പോഴാണ് കുട്ടി അയ്യോ എന്ന് പറഞ്ഞത്. അത് കേട്ട മറ്റൊരു കുട്ടി ടീച്ചറോട് പറഞ്ഞുകൊടുക്കുകയായിരുന്നത്രേ. പിന്നീട് ചീച്ചര്‍ 50തവണ ഇംപോസിഷനും നല്‍കി ശിക്ഷയും വിധിച്ചു.

സംഭവത്തെക്കുറിച്ച്് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ശിക്ഷ സത്യമാണെങ്കില്‍ അധ്യാപികക്കെതിരെ നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.