ധാക്ക: ബംഗ്ലാദേശില്‍ പ്രതിഷേധത്തിനിടെ വിദ്യാര്‍ഥി നേതാവിന് വെടിയേറ്റു. മൊത്തലിബ് ഷിക്ദറിനാണ് വെടിയേറ്റതെന്ന് റിപ്പോര്‍ട്ട്. ഇയാളുടെ തലയുടെ ഇടതുഭാഗത്ത് ആണ് വെടിയേറ്റത്. വെടിയേറ്റ മൊത്തലിബ് ഷിക്ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടയില്‍ ന്യൂജന്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഷെരീഫ് ഉസ്മാന്‍ ഹാദിയെ കൊലപ്പെടുത്തിയ കേസില്‍ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന ഫൈസല്‍ കരിം മസുദിനെ പിടികൂടാനുള്ള ശ്രമങ്ങളും ഊര്‍ജിതമായി നടക്കുന്നുണ്ട്. ഹാദിയുടെ മരണത്തെത്തുടര്‍ന്നാണ് ബംഗ്ലാദേശില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഫൈസലിന്റെ ഒളിത്താവളം കണ്ടെത്താന്‍ ശ്രമിക്കുന്നതായി അഡീഷണല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഖണ്ഡേക്കര്‍ റഫീഖുല്‍ ഇസ്ലാം പത്രസമ്മേളനത്തില്‍ അറിയിച്ചു.