kerala

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: സേഫ്റ്റി കമ്മീഷണറുടെ റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് വൈദ്യുത മന്ത്രി, റിപ്പോര്‍ട്ടിന് ഇനിയും കാത്തിരിക്കണമോ എന്ന് മാത്യു കുഴല്‍നാടന്‍

By webdesk17

September 17, 2025

കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സേഫ്റ്റി കമ്മീഷണറുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് വൈദ്യുതമന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയില്‍. റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ജൂലൈ 17നാണ് 13 വയസുകാരനായ മിഥുന്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചത്.

പരിശോധനയില്‍ 45,000 അപാകതകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അതില്‍ 15,511 എണ്ണം പരിഹരിച്ചതായും ബാക്കിയുള്ളവ സമയബന്ധിതമായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ടിന് വേണ്ടി ഇനിയും കാത്തിരിക്കണമോ എന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ചോദിച്ചു. വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചതുപോലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ എന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.