Books

ഒമ്പതാം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷക്ക് തുടക്കം

By webdesk14

March 13, 2023

ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക പരീക്ഷ ഇന്ന് തുടക്കം. ഒരേ സമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് എത്തുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ടൈംടേബിള്‍ പുനഃക്രമീച്ചിരുന്നു.

പുതിയ ടൈംടേബിള്‍ പ്രകാരം ഉച്ചയ്ക്ക് 1:30 മുതലാണ് പരീക്ഷ. വെളളിയാഴ്ചകളില്‍ 2:15നാണ് പരീക്ഷകള്‍ നടക്കുക. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 30 വരെ പരീക്ഷ നീളും.