മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വെസ്റ്റ് കല്യാണ്‍ പ്രദേശത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി 19ാം നിലയിലെ ഫ്‌ളാറ്റിന്റെ ജനാലയിലൂടെ ചാടി മരിച്ച സംഭവത്തില്‍ പഠന സമ്മര്‍ദം കാരണമാകാമെന്ന സംശയം പൊലീസ് അറിയിച്ചു. അമ്മ, മുത്തശ്ശി, സഹോദരി എന്നിവരോടൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്.സ്ഥിരമായി പഠിച്ചിട്ടും മാര്‍ക്ക് മെച്ചപ്പെടാത്തത് അവളെ ഏറെ നിരാശപ്പെടുത്തി. ദീപാവലിക്കു മുമ്പ് നടന്ന പരീക്ഷയില്‍ കുറഞ്ഞ സ്‌കോര്‍ ലഭിച്ചതും അത് തുടര്‍ന്നും അധ്യാപകര്‍ പ്രകടനം മെച്ചപ്പെടുത്തണമെന്ന് നല്‍കിയ നിര്‍ദേശങ്ങളും അവളുടെ മാനസിക ഭാരമുയര്‍ത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടുംബം പഠനത്തെ കുറിച്ച് ആവര്‍ത്തിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാറുïായിരുന്നു എന്നതും പൊലീസ് സൂചിപ്പിച്ചു.സംഭവദിവസം, ഫ്‌ളാറ്റിന്റെ ജനാലയില്‍ നിന്ന് പുറത്ത് ചാടി താഴെ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിന്മേല്‍ പെണ്‍കുട്ടി വീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് ഖടക്പാഡ പൊലീസ് അപകടമരണമായി കേസെടുത്തു അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.