കൊച്ചി: ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മൂന്നാം സീണിലെ രണ്ടാം സെമി ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സും ഡല്‍ഹി ഡൈനമോസും തമ്മിലുള്ള ആദ്യപാദ മത്സരത്തില്‍ ആതിഥേയര്‍ക്ക് മുന്നേറ്റം. മത്സരത്തിന്റെ 65ാം മിനുറ്റില്‍ ബാസ്റ്റേഴ്‌സ് ഹാഫില്‍ നിന്ന് ഒറ്റയ്ക്ക് പന്തുമായി മുന്നേറിയ ബെല്‍ഫോര്‍ട്ടാണ് ബ്ലാസ്റ്റേഴ്സിന് നിര്‍ണായകമായ ലീഡ് നേടികൊടുത്തത്. മനോഹരമായ നീക്കത്തിലൂടെ ഗോളിയെ കമ്പളിപ്പിച്ച ഷോട്ട് പന്തിനെ പോസ്റ്റിലെത്തിക്കുകയായിരുന്നു.