india

ചരിത്രമെഴുതി ശുഭാംശു ശുക്ല; ആക്‌സിയം-4 വിക്ഷേപിച്ചു

By webdesk17

June 25, 2025

ആക്‌സിയം-4 വിക്ഷേപിച്ചണം വിജയകരം. 41 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ബഹിരാകാശ യാത്രയാണിത്. ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല, നാസയുടെ മുന്‍നിര ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടില്‍നിന്നുള്ള സ്ലാവോസ് വിസ്‌നീവ്‌സ്‌കി, ഹംഗറിയുടെ ടിബോര്‍ കാപു എന്നിവര്‍ ബഹിരാകാശത്തേക്ക് പുറപ്പെട്ടു. ആക്സിയം സ്പേസ് ഇങ്ക്, നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ), ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) എന്നിവര്‍ സംയുക്തമായാണ് ആക്‌സിയം -4 ബഹിരാകാശ ദൗത്യം നടത്തുന്നത്.

700 കോടി രൂപയിലധികം ചിലവ് വരുന്ന ബൃഹദ് പദ്ധതിയും വാണിജ്യപരമായി ഇന്ത്യ ക്രമീകരിക്കുന്ന ആദ്യ സ്‌പേസ് പര്യവേഷണം കൂടിയാണിത്. പോളണ്ട്, ഹംഗറി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത ദൗത്യം, ലൈഫ് സപ്പോര്‍ട്ട് സിസ്റ്റത്തി ന് നിര്‍ണായകമായ സയനോ ബാക്ടീരിയ പരീക്ഷണം, വാര്‍ധക്യത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള പഠനങ്ങളും ദൗത്യത്തിന്റെ ഭാഗമാണ്.

ഭൂമിയുടെ ഭ്രമണപഥമായ ലിയോയില്‍ ശുഭാംശു ശുക്ലയും സംഘവും വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് എത്തുക. ഭ്രമണ പഥത്തില്‍ എത്തിക്കഴിഞ്ഞാല്‍ പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കും. ലിയോയിലെ ഉപഗ്രഹങ്ങളും ബഹിരാകാശ നിലയങ്ങളും സെക്കന്‍ഡില്‍ ഏകദേശം 7.8 കിലോമീറ്റര്‍ വേഗത്തിലാണ് ഭൂമിക്ക് ചുറ്റും സഞ്ചരിക്കുക. 14 ദിവസം ഭൂമിയെ ചുറ്റാനുള്ള ദൗത്യമാണ് സംഘത്തിനുള്ളത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല. ഏഴ് തവണ മാറ്റി വച്ചശേഷമാണ് ഇന്ന് വിക്ഷേപിച്ചത്. ശുഭാംശു ശുക്ലയും സംഘവും 14 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കും.