News

വീണ്ടും വിജയം; ഒടിടിയിലും തരംഗമായി ‘എക്കോ’

By webdesk17

January 03, 2026

കൊച്ചി: തിയേറ്റര്‍ പ്രദര്‍ശനത്തിന് പിന്നാലെ ഒടിടിയിലും മികച്ച പ്രതികരണം നേടി മലയാള ചിത്രം ‘എക്കോ’. ദിന്‍ജിത്ത് അയ്യത്താന്‍-ബാഹുല്‍ രമേശ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം, ഈ വര്‍ഷത്തെ ശ്രദ്ധേയമായ മലയാള സിനിമകളിലൊന്നായി ഇതിനകം ഇടം നേടിയിരുന്നു. ഡിസംബര്‍ 31 മുതല്‍ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ‘എക്കോ’യുടെ സ്ട്രീമിങ് ആരംഭിച്ചത്.

തിയേറ്ററുകളില്‍ ചിത്രം ആഗോളതലത്തില്‍ ഏകദേശം 50 കോടി രൂപയുടെ കളക്ഷന്‍ നേടിയിരുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലുള്ള പ്രേക്ഷകരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും ചിത്രത്തിന് ലഭിച്ച സ്വീകാര്യതയുടെ തെളിവായി.

കിഷ്‌കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയല്‍സ് സീസണ്‍ 2 എന്നീ ശ്രദ്ധേയ കൃതികള്‍ക്ക് ശേഷം എത്തുന്ന ഈ ചിത്രത്തിലും മൃഗങ്ങള്‍ക്ക് നിര്‍ണ്ണായക പ്രാധാന്യമുള്ള കഥാവിഷ്‌കാരമാണ് അവതരിപ്പിക്കുന്നത്. മൂന്ന് ഭാഗങ്ങളുള്ള അനിമല്‍ ട്രിയോളജിയിലെ അവസാന ഭാഗമായാണ് ‘എക്കോ’യെ വിശേഷിപ്പിക്കുന്നത്. പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണെങ്കിലും, മൃഗസാന്നിധ്യം സൃഷ്ടിക്കുന്ന ധാര്‍മിക സംഘര്‍ഷങ്ങളും കുറ്റകൃത്യങ്ങളുമാണ് ഈ കഥകളുടെ പൊതുവായ ആശയം.

വിനീത്, അശോകന്‍, ബിനു പപ്പു, സൗരഭ് സച്ച്‌ദേവ തുടങ്ങിയവരെ ഉള്‍പ്പെടുത്തി വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ താരങ്ങളുടെ പ്രകടനത്തോടൊപ്പം തിരക്കഥയുടെ ശക്തിയും ആഖ്യാന ശൈലിയും ഏറെ ചര്‍ച്ചയായി.

നിര്‍മ്മാണം എം. ആര്‍. കെ. ജയറാം, കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം ബാഹുല്‍ രമേശ്, സംഗീതം മുജീബ് മജീദ്, എഡിറ്റര്‍ സൂരജ് ഇ എസ്, കലാസംവിധായകന്‍ സജീഷ് താമരശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റിയൂം ഡിസൈന്‍ സുജിത്ത് സുധാകരന്‍, പ്രോജക്ട് ഡിസൈനര്‍ സന്ദീപ് ശശിധരന്‍, ഡിഐ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് ശ്രീക് വാരിയര്‍, ടീസര്‍ കട്ട് മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സാഗര്‍, വിഎഫ്എക്‌സ്-ഐവിഎഫ്എക്‌സ്, സ്റ്റില്‍സ്-റിന്‍സണ്‍ എം ബി, മാര്‍ക്കറ്റിംഗ് & ഡിസൈനുകള്‍-യെല്ലോ ടൂത്ത്‌സ്, സബ്‌ടൈറ്റിലുകള്‍ വിവേക് രഞ്ജിത് (ബ്രേക്ക് ബോര്‍ഡേഴ്‌സ്), പിആര്‍ഒ-വൈശാഖ് സി വടക്കെവീട്, ജിനു അനില്‍കുമാര്‍, എ എസ്.

തിയേറ്ററുകള്‍ക്കപ്പുറം ഒടിടിയിലും ലഭിക്കുന്ന മികച്ച പ്രതികരണത്തോടെ, ‘എക്കോ’